Friday, September 7, 2007

തോണ്ടിക്കുറി പ്രസ്ഥാനവും ദു:ഖവെള്ളിയും
--------------------------------
സമയം ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം...അതായത്‌ സത്യം പറഞ്ഞാല്‍ ക്ലാസ്സിലെ ഗുണ്ടകളായ അക്വാ,സുരുവാക്ഷി,അഞ്ചാണ്ടി മുതലായ താരങ്ങളെല്ലാം രാജസ്ഥാന്‍ അഥവാ രുജാണ്ടയില്‍.......

9എ ക്ലാസ്സ്‌ സത്യം പറഞ്ഞാല്‍ രുജാണ്ടകളുടെ വിഹാര കേന്ദ്രമായിരുന്നു.ഭരതിണ്ട,പ്രാംതന്‍,മനോജ്‌യാര്‍,ആനണ്ടിലാല്‍,രാജേന്‍ദര്‍,തുടങ്ങിയ താരങ്ങളായ രുജാണ്ടകളുടെ അന്യായ വിളയാട്ടം തന്നെയായിരുന്നു അവിടെ....ഇതില്‍ ആനണ്ടിലാല്‍ എന്നു പറഞ്ഞവന്‍ ഒരു താരം തന്നെയായിരുന്നു."ആയെ ഹോ മേരെ സിന്ദഗീ" എന്ന അവന്റെ കഴുത രാഗം മുഴുവന്‍ സമയവും കാതില്‍ മുഴങ്ങികൊണ്ടിരിക്കും..എന്തെങ്കിലും മലയാളത്തില്‍ പറഞ്ഞാല്‍ അപ്പോള്‍ തന്നെ അതിന്റെ ഹിന്ദി തര്‍ജമ ആവശ്യപ്പെടും രുജാണ്ടാസ്‌..ഇതിന്റെയൊക്കെ ഇടയില്‍ കിടന്നു വീര്‍പ്പു മുട്ടിയ ചില താരങ്ങളായിരുന്നു ഞാന്‍,പി.എസ്‌,കാളി,ജോമോന്‍,ചിമ്പന്‍,കോമ്പ്ലി മകന്‍ സതന്‍,രാമന്‍,ശുണ്ടി മുതലായവര്‍...മുഴുവന്‍ പേരുകളും എനിക്കോര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല..
ഒരു എന്റര്‍റ്റെയിന്‍മന്റ്‌ എന്ന നിലക്കാണു "തോണ്ടിക്കുറി പ്രസ്ഥാനം" എന്ന സംഭവതിന്‌ ഞങ്ങള്‍ രൂപം കൊടുത്തത്‌...ആരെങ്കിലും ചടച്ച വിറ്റ്‌ അടിച്ചാല്‍ ഉടന്‍ ഞാന്‍ കാളിയേയോ പി.എസിനേയോ തോണ്ടും അവന്മാര്‍തിരിച്ചും.ഇതിലെ വിറ്റ്‌ എന്താണെന്നു വച്ചാല്‍ ഞാന്‍ പി.എസിനെ തോണ്ടിയാല്‍ ചിലപ്പൊള്‍ ഞാന്‍ തോണ്ടിയതിനു അവന്‍ കാളിയെ കേറി തോണ്ടും... ചിമ്പന്‍ അന്നു കുറെ ചടച്ച വിറ്റുകള്‍ അടിച്ചു നടന്നിരുന്നതുകൊണ്ടു അവന്‍ നമ്മുടെ ഡയറിയിലെ നമ്പര്‍ വണ്‍ താരമായിരുന്നു....
ഈ പ്രസ്ഥാനം അങ്ങിനെ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു.അന്നത്തെ മെയിന്‍ ടീമുകള്‍ക്കെല്ല്ലാം നമ്മള്‍ ഓരോ പേരുകള്‍ നല്‍കി ആദരിച്ചു പോന്നു.സല്‍മാന്‍ഖാന്‍ ഒക്കെ ആ ലിസ്റ്റില്‍ ഉണ്ടായിരുന്നു എന്നു ഞാന്‍ പ്രത്യേകം എടുത്തു പറയെണ്ടതില്ലല്ലോ..ആ പേരുകള്‍ മൊത്തം എനിക്കിപ്പോള്‍ ഓര്‍മ്മയില്ല.എന്തായാലും അതില്‍ പലതും വന്‍ ഹിറ്റ്‌ ആയിരുന്നു.
അതില്‍ ഒരെണ്ണം മാത്രം ഞാന്‍ എടുത്തു പറയാം.."അധിപന്‍".ആ പേരു ഞങ്ങള്‍ നല്‍കിയതു ഡെന്നിക്കിട്ടായിരുന്നു.ഇതിനു കാരണം എന്തെന്നാല്‍ ഒരു വിധം എല്ലാ പ്രശ്നങ്ങളും ഡെന്നി ഇടപെട്ടു തീര്‍പ്പു കല്‍പ്പിക്കുമായിരുന്നു.അങ്ങനെ ഡെന്നി അധിപനായി മാറി.പക്ഷേ അതു ഞങ്ങള്‍ ചുരുക്കം ചിലര്‍ക്കു മാത്രമേ അറിയാമായിരുന്നുള്ളൂ..
അങ്ങിനെ ഒരു ദു:ഖ വെള്ളിയാഴ്ച്ച വന്നെത്തി.ഞാന്‍ അന്നു ഫുഡ്‌ അടിക്കാന്‍ വേണ്ടി മെസ്സ്‌ ഹാളില്‍ എത്തിയതായിരുന്നു.എങ്ങിനേയോ ഞാന്‍ അന്നു ലേറ്റ്‌ ആയിപ്പോയി.വന്നപ്പോള്‍ പിള്ളേര്‍ ആരും എന്നോടു അധികം സംസാരിക്കുന്നില്ല.ഞാന്‍ എന്താണെന്നു മനസ്സിലാകാതെ ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു.അപ്പോള്‍ ദാ ഡെന്നി സംസാരിച്ചു തുടങ്ങുന്നു-"ടാ നിഖില്‌...നാളെ ടീവീല്‌ ഏതാ പടം?".ഞാന്‍ ഉടനെ ഏതോ പടത്തിന്റെ പേരു പറഞ്ഞു.അപ്പോള്‍ ദാ വരുന്നു അടുത്ത മറുപടി-"അല്ലടാ അധിപന്‍"!.ഞാന്‍ ഒന്നു ഞെട്ടി പക്ഷേ ഞാന്‍ ഞെട്ടല്‍ പുറത്തു കാട്ടിയില്ല.പതുക്കെ സ്പോട്ടില്‍ നിന്നും സ്കൂട്ട്‌ ആയി.
സംഭവം ഞാന്‍ രാത്രി വിക്രമശില ഹോസ്റ്റലില്‍ വന്നു അറിയാവുന്ന പിള്ളേരോടു വിവരിച്ചു.ഉടന്‍ തന്നെ ദാ സംഭവം റൂട്ട്‌ മാറുന്നു.കുറെ എണ്ണം വന്നു ചൂടാകുന്നു ചില ഡയലൊഗുകള്‍ ഞാന്‍ പറയാം-"എന്തൂട്ടാ ചെക്കാ..നിങ്ങള്‍ ആള്‍ക്കാര്‍ക്കു പേരു ഇടുന്നേ...നിങ്ങള്‍ ഇനി ഒറ്റക്കാണ്‌.കളിക്കണ്ട ചെഗ്ഗാ...!!"

തോന്നുണ്ട്‌ തോന്നുണ്ട്‌ തോന്നുണ്ട്‌ തോന്നുണ്ട്‌ ....!!!

കെ.സി ആണോന്നു മാത്രം പറ..ഞാന്‍ പെട്ടിട്ടാ..ഒറ്റക്കാ...ഞാന്‍ അപ്പോള്‍ മനസ്സില്‍ വിചാരിച്ചു."ഞാന്‍ എന്തൊരു ഹതഭാഗ്യന്‍!!ആ ചെറ്റ കാളി രക്ഷപെട്ടു...!!ഞാന്‍ മാത്രം ഈ കേസിലെ പ്രതി!...

പിറ്റേ ദിവസം കാലത്തു തന്നെ ഞാന്‍ കാളിയെ കാണാന്‍ പോയി അപ്പോഴല്ലേ വിറ്റുകള്‍ അറിയുന്നത്‌..തലേന്ന്‌ എനിക്കു കിട്ടിയ ബൂസ്റ്റുകള്‍ ഒന്നുമല്ല.തക്ഷശിലയില്‍ കാളിയേം പി എസിനേയും പിള്ളേര്‍ കെ.സി കളാക്കി മാറ്റി.ഇതിനെല്ലാം പുറമെ ചിമ്പാന്‍സിയുടെ വക വേറേ ഡോസുകളും ഉണ്ടായിരുന്നു.സത്യം പറഞ്ഞാല്‍ ഒരാഴ്ച കൂട്ട കെ.സി ആയി എന്നു പറഞ്ഞാല്‍ മതിയല്ലോ..പക്ഷെ പിന്നീട്‌ ഒരാഴ്ച കൊണ്ടു തന്നെ പിള്ളേര്‍ സംഭവമെല്ലാം മറന്നു കാരണം അടുത്ത ആഴ്ച തന്നെ രുജാണ്ടകളുമായുള്ള ഇടി സ്റ്റാര്‍ട്ട്‌ ചെയ്തു....

വാല്‍ക്കഷണം:-ഇതിലെ മറ്റൊരു വിറ്റ്‌ എന്താണെന്നു വച്ചാല്‍ ഈ സംഭവത്തിന്‌ പിന്നീട്‌ ഞങ്ങള്‍ ദു:ഖവെള്ളി എന്നു നാമകരണം ചെയ്തു.

കത്താത്ത ടീമുകള്‍ക്കു വേണ്ടി:-"കെ.സി എന്നു പറഞ്ഞാല്‍ സൂരജ്‌ .കെ.സി.അഥവാ ഒറ്റപ്പെട്ടവന്‍"
അടുത്ത എന്റെ ബ്ലോഗ്‌--" മിഷന്‍ രുജാണ്ടാസ്‌" കാത്തിരിക്കൂ ആക്ഷന്‍ ബ്ലോഗിനായി.....


സ്വന്തം
നിഖില്‍

1 comment:

Babooty said...

welcome to blog world